കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യുഡിഎഫും കേരള കോൺഗ്രസ് (ജോസഫ്) വിഭാഗവും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകൾ അന്തിമഘട്ടത്തിലെത്തിയിട്ടില്ല. ഏറ്റുമാനൂർ, ചങ്ങനാശേരി, പൂഞ്ഞാർ എന്നീ മണ്ഡലങ്ങളിലെ അവകാശവാദങ്ങളിലാണ് പ്രധാനമായും അനിശ്ചിതത്വം തുടരുന്നത്.
എറ്റുമാനൂരും ചങ്ങനാശേരിയും കോൺഗ്രസിന് വേണമെന്നതാണ് പാർട്ടിയുടെ നിലപാട്. എന്നാൽ ചങ്ങനാശേരി വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം. അതേസമയം, ഏറ്റുമാനൂർ കോൺഗ്രസ് ഏറ്റെടുക്കുന്ന പക്ഷം പകരം മറ്റൊരു സീറ്റ് നൽകണമെന്ന് ജോസഫ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.
പൂഞ്ഞാർ വിട്ടുകൊടുത്ത് ഏറ്റുമാനൂരും ചങ്ങനാശേരിയും കൈപ്പറ്റാനുള്ള സാധ്യത കോൺഗ്രസ് പരിശോധിക്കുന്നുണ്ടെങ്കിലും, പത്ത് സീറ്റുകളിലും മത്സരിക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം. പൂഞ്ഞാർ സീറ്റിലേക്കു മാത്രം ചുരുക്കാൻ അനുവദിക്കില്ലെന്നും നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.ഇതോടെ, സീറ്റ് വിഭജനത്തിൽ ധാരണയില്ലാതെ ചർച്ചകൾ തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തൃശൂരിൽ വിരലിൽ മുറിവ് പറ്റിയതിനെതുടർന്ന് യുവതിക്ക് വോട്ട് നിഷേധിച്ച സംഭവം; കേസെടുത്ത് ബാലവകാശ കമ്മീഷൻ
മയ്യിലിൽ സിപിഐഎം പ്രവർത്തകന് കുത്തേറ്റ സംഭവം; കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ
മുൻകാല തെരഞ്ഞെടുപ്പുകളിൽ കൃത്യമായ ഫലപ്രഖ്യാപനം നടത്തി ശ്രദ്ധ നേടിയ പറയുന്നു യുഡിഎഫ് 102
തലസ്ഥാനത്ത് ഏറ്റവും കനത്ത പോളിംഗ് നടന്നത് നേമത്തും കാട്ടാക്കടയിലും, കുറവ് ആറ്റിങ്ങലിൽ