കൊച്ചി: പറവൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായ വി. ഡി. സതീശന്റെ നാമനിർദേശ പത്രിക താത്കാലികമായി മാറ്റിവെച്ചു. എൽഡിഎഫ് സ്ഥാനാർഥിയായ ടൈസൺ മാസ്റ്റർ നൽകിയ പരാതിയെ തുടർന്നാണ് നടപടി.
ഓഫീഷ്യൽ വാഹനത്തിന്റെ പെനാൽറ്റി അടച്ചിട്ടില്ലെന്നും, സ്വർണ്ണത്തിന്റെ മൂല്യം കുറച്ച് കാട്ടിയെന്നും ഉൾപ്പെടെ നിരവധി ആരോപണങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. കൂടാതെ ആസ്തി കുറച്ച് കാട്ടിയതും വരുമാന സ്രോതസ്സ് വ്യക്തമായി വെളിപ്പെടുത്തിയില്ലെന്നും ആണ് പ്രധാന ആരോപണങ്ങൾ.
പ്രതിപക്ഷ നേതാവെന്ന നിലയിൽ ലഭിക്കുന്ന ശമ്പളവും ആനുകൂല്യവും മാത്രമാണ് രേഖപ്പെടുത്തിയതെന്നും, കൃത്യമായ തുക വ്യക്തമാക്കിയിട്ടില്ലെന്നും പരാതിയിൽ പറയുന്നു. അഭിഭാഷകനാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും വരുമാനം സംബന്ധിച്ച വിശദാംശങ്ങൾ നൽകിയിട്ടില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
സൂക്ഷ്മ പരിശോധനയ്ക്കിടെയാണ് ടൈസൺ മാസ്റ്റർ എതിർപ്പുമായി രംഗത്തെത്തിയത്. തുടര്‍ നടപടികൾ പരിശോധിച്ച് തിരഞ്ഞെടുപ്പ് അധികൃതർ തീരുമാനമെടുക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
