ഗുരുവായൂരിൽ സിപിഐഎം-ബിജെപി ഡീൽ ആരോരോപിച്ച് യുഡിഎഫ് സ്ഥാനാർഥി സി. എച്ച്. റഷീദ്

MARCH 24, 2026, 12:01 AM

തൃശൂർ: ഗുരുവായൂരിൽ സിപിഐഎം-ബിജെപി ഡീൽ നടന്നുവെന്നാരോപിച്ച് യുഡിഎഫ് സ്ഥാനാർഥി സി. എച്ച്. റഷീദ് രംഗത്ത്. 2021ലെ തെരഞ്ഞെടുപ്പിൽ ബിജെപി വോട്ട് വാങ്ങിയാണ് സിപിഐഎം വിജയിച്ചതെന്നും, എൻ. കെ. അക്ബർ നേടിയ വിജയം ഇടതുപക്ഷത്തിന്റെ യഥാർത്ഥ വിജയമായി കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

2019ൽ ഭാരതീയ ജനതാ പാർട്ടിക്ക് 33,000 വോട്ടുകൾ ലഭിച്ചപ്പോൾ 2021ൽ അവർ പിന്തുണച്ച സ്ഥാനാർഥിക്ക് വെറും 6,000 വോട്ടുകൾ മാത്രമാണ് ലഭിച്ചതെന്നും റഷീദ് ചൂണ്ടിക്കാട്ടി. എൽഡിഎഫ് ഭരിച്ച 20 വർഷത്തിനിടെ ഗുരുവായൂരിൽ ഗണ്യമായ വികസനം നടന്നിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, ബി. ഗോപാലകൃഷ്ണൻ പറഞ്ഞാലും ഗുരുവായൂരിൽ വർഗീയ ചേരിതിരിവ് ഉണ്ടാകില്ലെന്നും, ഫാസിസ്റ്റ് ശക്തികൾക്ക് ഇവിടെ വർഗീയത വളർത്താനാകില്ലെന്നും റഷീദ് പറഞ്ഞു. നിലവിലെ സംഘടനാ ശക്തിയുടെ അടിസ്ഥാനത്തിൽ ഗുരുവായൂർ യുഡിഎഫ് തിരിച്ചുപിടിക്കുമെന്നും, എൻ. കെ. അക്ബറിനെതിരായ ജനവികാരം യുഡിഎഫിന് അനുകൂലമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam