തിരുവനന്തപുരം: കഠിനംകുളത്ത് യൂബർ കാർ മോഷ്ടിച്ചുകൊണ്ട് കടന്നുകളഞ്ഞു. ഡ്രൈവർ ചായ കുടിക്കാൻ പോയതിനിടെയാണ് പ്രതി കാറുമായി കടന്നത്.
ബുധനാഴ്ച രാവിലെ അഞ്ചു മണിയോടെയാണ് പ്രതി കാർ ബുക്ക് ചെയ്തത്. ഒരു സുഹൃത്ത് ഒപ്പം വരാനുണ്ടെന്നും കാത്തുനിൽക്കണമെന്നും കാർ ഡ്രൈവറെ പ്രതി വിശ്വസിപ്പിച്ചു.
തുടർന്ന് പെരുമാതുറ ഭാഗത്ത് കാർ നിർത്തി ഡ്രൈവർ ചായ കുടിക്കാൻ പോയ സമയമാണ് പ്രതി കാറുമായി കടന്നു കളഞ്ഞത്. ഉടൻ തന്നെ കാർ ഡ്രൈവർ കഠിനംകുളം പൊലീസിൽ വിവരമറിയിച്ചു.
നിരവധി കേസുകളിൽ പ്രതിയായ പുതുക്കുറിച്ചി സ്വദേശി സുഹൈൽ കനിയാണ് കാർ തട്ടിയെടുത്ത് കടന്നുകളഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
