സ്വർണാഭരണം വാങ്ങാൻ കടയിലെത്തി: മാല കഴുത്തിലിട്ട് പുറത്തേക്കോടി   യുവാക്കൾ 

SEPTEMBER 13, 2025, 12:02 AM

തൃശ്ശൂർ: സ്വർണാഭരണം വാങ്ങാനെന്ന വ്യാജേനയെത്തി മൂന്ന് പവൻ്റെ ആഭരണം തട്ടിയെടുത്ത കേസിൽ രണ്ട് യുവാക്കളെ കോടതി റിമാൻഡ് ചെയ്തു.

വെള്ളറക്കാട് മനപ്പടി പടിഞ്ഞാറേ കാരത്തൊടി രാഹുൽ(31) നെല്ലുവായ് തത്രിയാട്ട് മാധവ്(21) എന്നിവരാണ് റിമാൻഡിലായത്. വേലൂരിലെ ജൂവലറിയിൽ നിന്നാണ് പ്രതികൾ മോഷണം നടത്തിയത്. 

പ്രദേശത്തെ സിസിടിവി പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സ്കൂട്ടറിൻ്റെ നമ്പർ പ്ലേറ്റിലും പ്രതികൾ കൃത്രിമം നടത്തിയതായി പൊലീസ് കണ്ടെത്തി.

vachakam
vachakam
vachakam

സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോയുടെ കീഴിലുള്ള സാ​ഗോക്ക് സംഘവും എരുമപ്പെട്ടി പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

കഴിഞ്ഞ മാസം 28 ന് വൈകീട്ട് പ്രതികളിലൊരാൾ ജൂവലറിയിലേക്ക് മാല വാങ്ങാനെന്ന വ്യാജേന എത്തി സ്വർണമാലയെടുത്ത് കഴുത്തിലണിഞ്ഞ് പുറത്തേക്കോടി സ്കൂട്ടറുമായി റോഡിൽ കാത്തുനിൽക്കുകയായിരുന്ന മറ്റൊരു പ്രതിയുമായി സ്ഥലം വിടുകയായിരുന്നു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam