പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ 

FEBRUARY 15, 2026, 7:53 AM

 തിരുവനന്തപുരം:  പൊലീസുകാരനെ ആക്രമിച്ച സംഭവത്തിൽ രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിലായി. 

 പൊലിസുകാരനെതിരെ എടുത്ത ജാമ്യമില്ലാ കേസ് പിൻവലിക്കും. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോർട്ട് നാളെ കോടതിയിൽ നൽകും.

  വിനയ് പ്രകാശ്, സുർജിത് എന്നിവരാണ് അറസ്റ്റിലായത്. പൊലീസുകാരനായ മിഥുൻ റോയിക്കെതിരെ പരാതി നൽകിയ ആളാണ്‌ വിനയ് പ്രകാശ്. 

vachakam
vachakam
vachakam

 കഴിഞ്ഞ ദിവസമാണ് മാളിൽ കുടുംബവുമായെത്തിയ പൊലീസുകാരനെ എസ്എഫ്ഐക്കാർ മർദിച്ചത്. പുതുവത്സര തലേന്ന് ശംഖുമുഖത്ത് ഉണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകരെ മർദിച്ച പൊലീസുകാരനെയാണ് മാളിൽ വെച്ച് പ്രതികാരം തീർത്തത്.

അടികിട്ടിയ പൊലീസുകാരന് എതിരെ എസ്എഫ്ഐ പ്രവർത്തകർ പരാതിയും നൽകിയിരുന്നു. ഇതേതുടർന്ന് മിഥുൻ റോയിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഇതി സേനയിൽ വലിയ അമർഷത്തിന് ഇടയാക്കിയിരുന്നു, 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam