കൊല്ലം: ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലായിരുന്ന അമ്മയെ ആശുപത്രിയിൽ ഉപേക്ഷിച്ച് മകൾ കടന്നുകളഞ്ഞതായി പരാതി. കലയെന്ന വയോധികയെയാണ് കൊല്ലം ജില്ലാ ആശുപത്രിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
നട്ടെല്ല് ശസ്ത്രക്രിയക്ക് വിധേയയായിരുന്ന കലയെ വേണ്ടവിധം പരിചരിക്കാതിരുന്നതായും, ഭക്ഷണം പോലും നൽകാതിരുന്നതായും ആണ് പുറത്തു വരുന്ന ആരോപണം. ശരീരത്തിലെ മുറിവുകളിൽ പുഴു വരിച്ച് ദുർഗന്ധം വമിക്കുന്ന അവസ്ഥയിലായിരുന്നു അവരെ ആശുപത്രിയിൽ എത്തിച്ചത്.
ആശുപത്രിയിൽ എത്തിച്ച ശേഷം താൻ മകളല്ലെന്ന് പറഞ്ഞാണ് യുവതി അവിടെ നിന്ന് മാറിനിന്നതെന്നും വിവരമുണ്ട്. ഗുരുതരാവസ്ഥയിലായിരുന്ന കലയെ പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി ചികിത്സ തുടരുകയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ക്ഷേത്രത്തിലെ വരവ്-ചെലവ് കണക്കുകൾ സംബന്ധിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടു: യുവാവിനെ നാലംഗസംഘം ക്രൂരമായി മർദിച്ചു
സംസ്ഥാനത്ത് കടുത്ത ചൂട്: ആശുപത്രികളിൽ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകൾ ആരംഭിച്ചു, ജാഗ്രത നിർദേശം
സഹോദരന്റെ ജനന തിയതിയാണ് കാണിച്ചിരിക്കുന്നത് : കുംഭമേള വൈറൽ താരത്തിന്റെ വിവാഹത്തിൽ പ്രതികരിച്ച്
ആണുങ്ങളോട് മത്സരിച്ചിട്ടില്ലെന്ന പരാമര്‍ശം: ഷിയാസിനെതിരെ കെ ജെ മാക്സി