എറണാകുളം: സോഷ്യൽ മീഡിയയിൽ നടക്കുന്ന മുഖ്യമന്ത്രി ചർച്ചയുടെ പശ്ചാത്തലത്തിൽ കെ.സി. വേണുഗോപാലിനെ അനുകൂലിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട കെഎസ്‌യു നേതാവിന് ഭീഷണി. കെഎസ്‌യു പറവൂർ ബ്ലോക്ക് സെക്രട്ടറി ആരോൺ ബിജോയിക്കാണ് ഭീഷണിയെത്തിയത്.
“കെ.സി. വേണുഗോപാൽ നയിക്കട്ടെ” എന്നായിരുന്നു ആരോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിന് പിന്നാലെ പോസ്റ്റിന് താഴെ ഭീഷണി കമന്റുകൾ വന്നതായി അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് പരിപാടികളിൽ ഇനി പങ്കെടുത്താൽ മർദിക്കുമെന്നും, പ്രതിപക്ഷ നേതാവിന്റെ ഓഫീസ് പരിസരത്തോ വി.ഡി. സതീശൻ പങ്കെടുക്കുന്ന ഇടങ്ങളിലോ കാണരുതെന്നും മുന്നറിയിപ്പ് നൽകിയതായാണ് പരാതി.
ഭീഷണി സന്ദേശം പ്രതിപക്ഷ നേതാവിന്റെ ഓഫീസുമായി ബന്ധപ്പെട്ടവരിൽ നിന്നാണെന്നാണ് ആരോൺ ആരോപിക്കുന്നത്. സംഭവത്തിൽ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും ആരോൺ പരാതി നൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
