ട്രേഡിങ് തട്ടിപ്പിന്റെ ചതിക്കുഴിയിൽ വീണ രണ്ട് പേർക്ക് നഷ്ടമായത് രണ്ട് കോടി പത്ത് ലക്ഷം രൂപ 

JANUARY 9, 2026, 8:26 PM

 കോഴിക്കോട്: ഓൺലൈൻ ട്രേഡിങ് തട്ടിപ്പിൽ കോഴിക്കോട് രണ്ട് പേർക്കായി രണ്ട് കോടി പത്ത് ലക്ഷം രൂപ നഷ്ടമായി. കോഴിക്കോട് അത്തോളി സ്വദേശിയായ റിട്ടയേർഡ് സർക്കാർ ഉദ്യോഗസ്ഥന് ഒരു കോടി 21 ലക്ഷം രൂപയും തോടന്നൂർ സ്വദേശിക്ക് 76 ലക്ഷം രൂപയുമാണ് നഷ്ടമായത്. 

 വ്യാജ ട്രേഡിങ് പ്ലാറ്റ് ഫോമുകളിലാണ് ഇവർ പണം നിക്ഷേപിച്ചത്. സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു.  കംബോഡിയ മ്യാൻമാർ തുടങ്ങിയ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന വലിയ ശൃംഗലകളാണ് തട്ടിപ്പിന് പിന്നിൽ.

സംഭവത്തിൽ അത്തോളി പൊലീസും , റൂറൽ സൈബർ പൊലീസും കേസെടുത്തു. തുക കൈമാറിയ അക്കൗണ്ട് വിവരങ്ങളും മറ്റും പരിശോധിച്ച് അന്വേഷണം ആരംഭിച്ചെന്ന് സൈബർ പൊലീസ് അറിയിച്ചു.

vachakam
vachakam
vachakam

 കബളിപ്പിക്കപ്പെട്ടെന്ന് മനസിലായതോടെ കഴിഞ്ഞ ദിവസമാണ് ഇവർ പൊലീസിനെ സമീപിച്ചത്. ഷെയർ ട്രേഡിങിലൂടെ വൻ തുക ലാഭം നേടാം എന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടും വാട്സ് ആപ്പ്, ടെലിഗ്രാം കോളുകൾ വഴിയുമാണ് തട്ടിപ്പുകാർ ഇരകളുമായി ബന്ധം സ്ഥാപിച്ചതും വലയിലാക്കിയതും. തുടർന്ന് വ്യാജ ട്രേഡിങ് പ്ലാറ്റ്ഫോമുകളിൽ പണം നിക്ഷേപിച്ചു.

 ആദ്യം ചെറിയ ലാഭവിഹിതം ലഭിച്ചതിനെത്തുടർന്ന് കുടുതൽ ലാഭം പ്രതീക്ഷിച്ച് ഘട്ടം ഘട്ടമായി വൻതുകകൾ നിക്ഷേപിക്കുകയായിരുന്നു. തുക പിൻവലിക്കാനും തട്ടിപ്പുകാർ പണം ആവശ്യപ്പെട്ടു. ഈ തുകകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള അക്കൗണ്ടുകളിലേക്കും മ്യൂൾ അക്കൗണ്ടുകളിലേക്കും മാറ്റപ്പെട്ടെന്നാണ് കരുതുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam