ആറ്റിങ്ങലിൽ നിന്ന് കാണാതായ രണ്ട് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളെ കണ്ടെത്തി 

FEBRUARY 10, 2026, 9:55 AM

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ നിന്ന് കാണാതായ രണ്ട് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളെ കണ്ടെത്തി.

ആറ്റിങ്ങൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ (ഗവ. ഹൈസ്കൂൾ) വിദ്യാർത്ഥിനികളെയാണ്  ചൊവ്വാഴ്ച രാവിലെ മുതൽ കാണാതായത്. കുട്ടികളെ തിരുവനന്തപുരം തമ്പാനൂരിൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തുകയായിരുന്നു.

  രാവിലെ സ്കൂളിൽ പോകാനായി യൂണിഫോം ധരിച്ചാണ് ഇരുവരും വീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ വൈകുന്നേരമായിട്ടും കുട്ടികൾ വീട്ടിൽ തിരിച്ചെത്താതിരുന്നതോടെ രക്ഷിതാക്കൾ അന്വേഷണം നടത്തുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.

vachakam
vachakam
vachakam

കാണാതായവരിൽ ഒരാൾ ചിറയിൻകീഴ് സ്വദേശിനിയും മറ്റൊരാൾ വക്കം സ്വദേശിനിയുമാണ്.   

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും കുട്ടികളുടെ സുഹൃത്തുക്കൾ വഴി വിവരങ്ങൾ ശേഖരിച്ചും തെരച്ചിൽ നടത്തിയത്. കുട്ടികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ വിവരമറിയിക്കാൻ അഭ്യർത്ഥിക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam