കൊല്ലം : കൊല്ലം കാവനാട് മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചതായി റിപ്പോർട്ട്. മുക്കാട് കായലിൽ നങ്കൂരമിട്ട് കിടന്ന രണ്ട് ബോട്ടുകൾക്കാണ് തീപിടിച്ചത്.അപകടത്തിൽ രണ്ട് മത്സ്യത്തൊഴിലാളികൾക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. ആന്ധ്ര സ്വദേശികളായ രാജു, അശോക് എന്നിവർക്കാണ് പൊള്ളലേറ്റത്.പാചക ഗ്യാസിൽ നിന്ന് തീ പടർന്നാണ് അപകടം ഉണ്ടായത്.
തീപിടിത്തം ഉണ്ടായ ഉടൻ തന്നെ ബോട്ടുകളുടെ കെട്ടഴിച്ചു വിട്ടതിനാൽ കൂടുതൽ ബോട്ടുകളിലേക്ക് തീ പടരുന്നത് ഒഴിവായി.കായലിൻ്റെ നടുഭാഗം ആയതിനാൽ ഫയർഫോഴ്സ് വാഹനം എത്തിക്കാൻ കഴിഞ്ഞില്ല.പ്രദേശത്തെ ഐസ് പ്ലാൻ്റിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് തീയണയ്ക്കാൻ ശ്രമം തുടരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
