കണ്ണൂര്‍ : പെരുമ്പാമ്പിനെ കൊന്ന് ഇറച്ചി പാകം ചെയ്ത് കഴിച്ച രണ്ടുപേര്‍ പിടിയില്‍. മാതമംഗലം മുണ്ടപ്രം സ്വദേശികളായ ഉറുമ്പില്‍ ഹൗസില്‍ യു പ്രമോദ് (40), ചന്ദനംചേരി ഹൗസില്‍ സി ബിനീഷ് (37) എന്നിവരാണ് വനംവകുപ്പിന്റെ പിടിയിലായത്.
പാണപ്പുഴ ഗ്രാമപഞ്ചായത്ത് മൂന്നാംവാര്‍ഡിലെ വീട്ടുപരിസരത്തു വെച്ചാണ് ഇരുവരെയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്.
വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂള്‍ ഒന്നില്‍പ്പെട്ട ജീവിയാണ് പെരുമ്പാമ്പ്.രഹസ്യ വിവരത്തെത്തുടര്‍ന്ന് തളിപ്പറമ്പ് വനംവകുപ്പ് റെയ്ഞ്ച് ഓഫീസര്‍ പി വി സനൂപ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പെരുമ്പാമ്പിനെ പാകം ചെയ്തു കഴിച്ചവരെ പിടികൂടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
