തിരുവനന്തപുരം: തിരുവനന്തപുരത്ത് മദ്യ ലഹരിയിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ അതിക്രമം. സി ഐ യഹിയയാണ് സ്റ്റേഷനിൽ എത്തി അതിക്രമം കാട്ടിയത്.
നെടുമങ്ങാട് സ്റ്റേഷനിൽ ആണ് സംഭവം. നാലു പേരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നത്. ആയുധങ്ങളുമായി ആക്രമണത്തിന് പോകുമ്പോഴാണ് ഇവരെ പിടികൂടിയത്. പ്രതികളിൽ രണ്ടുപേർ യഹിയയുടെ ബന്ധുക്കളാണ്.
തുടർന്ന്, ഇവരെ ലോക്കപ്പിൽ നിന്ന് മോചിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു സി ഐ യഹിയയുടെ അതിക്രമം. പ്രതികളെ കരുതൽ തടങ്കലിൽ കസ്റ്റഡിയിൽ എടുത്തതായിരുന്നു. പ്രതികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് യഹിയ സെല്ലിനകത്ത് അതിക്രമിച്ചു കയറുകയും പൊലീസുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും ചെയ്തു. സ്റ്റേഷനുള്ളിൽ തറയിൽ കിടക്കുകയും ചെയ്തു.
അതേസമയം, സംഭവത്തിൽ സിഐ യഹിയ പൊലീസ് കസ്റ്റഡിയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
