കൊച്ചി: ട്വന്റി 20 പാർട്ടി എൻഡിഎ മുന്നണിയുടെ ഭാഗമാകുന്നുവെന്ന് പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇത് സന്തോഷം നിറഞ്ഞ ദിവസമാണെന്നും, വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയ പാർട്ടിയാണ് ട്വന്റി 20യെന്നും അദ്ദേഹം പറഞ്ഞു. ട്വന്റി 20 എൻഡിഎയിലേക്ക് എത്തുന്നുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ സാബു എം. ജേക്കബിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തിന് മുന്നോടിയായുള്ള ബിജെപിയുടെ സർപ്രൈസാണ് ഈ നീക്കമെന്നും, നാളെ മോദിയോടൊപ്പം വേദിയിൽ സാബു ജേക്കബും പങ്കെടുക്കുമെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
അതേസമയം, ട്വന്റി 20 എൻഡിഎയിലേക്ക് ചേരുന്നത് ജീവിതത്തിലെ നിർണായക തീരുമാനമാണെന്നും, ഏറെ ആലോചിച്ച ശേഷമാണ് ഈ നിലപാടിലെത്തിയതെന്നും സാബു എം. ജേക്കബ് വ്യക്തമാക്കി. ഒറ്റയ്ക്ക് നിന്ന് പാർട്ടിയുടെ ലക്ഷ്യങ്ങൾ എത്രത്തോളം പ്രായോഗികമാക്കാനാകും എന്ന കാര്യത്തിൽ സംശയങ്ങൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇടതും വലതും ഒരുമിച്ച് ട്വന്റി 20യെ ഇല്ലാതാക്കാൻ ശ്രമിച്ചുവെന്നും, അത്തരമൊരു സമീപനം സ്വീകരിച്ചവർക്കുള്ള വ്യക്തമായ മറുപടിയാണ് ഈ തീരുമാനമെന്നും സാബു ജേക്കബ് വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
