കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ട്വന്റി 20 കൂടി ചില മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. തൃക്കാക്കരയിൽ സംവിധായകനും റിയാലിറ്റി ഷോ താരവുമായ അഖിൽ മാരാറിനെ പാർട്ടി രംഗത്തിറക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം. തിരുവമ്പാടി മണ്ഡലത്തിൽ സണ്ണി തോമസ്യും തൃക്കരിപ്പൂരിൽ രവി കുളങ്ങരയും ട്വന്റി 20യുടെ സ്ഥാനാർത്ഥികളായിരിക്കും.
ഇതിനിടെ കോൺഗ്രസിൽ നിന്ന് പുറത്തുവന്ന ബാബു ദിവാകരൻ കുന്നത്തുനാട് മണ്ഡലത്തിൽ മത്സരിക്കുമെന്ന് മുമ്പേ അറിയിച്ചിരുന്നു. അതേസമയം ഭാരതീയ ജനതാ പാർട്ടി സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു. 47 പേരടങ്ങിയ പട്ടികയിലാണ് വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
