കോഴിക്കോട്: കോഴിക്കോട് പയ്യോളിയിൽ ടിവി പൊട്ടിത്തെറിച്ചുണ്ടായ തീപ്പിടിത്തത്തില്‍ വീടിന് നാശനഷ്ടം. തുറയൂരിലെ പയ്യോളി എരുവോട്ട് വയലില്‍ താമസിക്കുന്ന മീനാക്ഷിയുടെ വീട്ടിലാണ് സംഭവം,
കഴിഞ്ഞ ദിവസം ടിവിയുടെ സ്വിച്ച് ഓണ്‍ ചെയ്തപ്പോള്‍ പുക ഉയരുകയായിരുന്നു. ഉടന്‍ തന്നെ ഓഫ് ചെയ്ത് പിന്‍ ഊരിമാറ്റി. സമീപത്ത് താമസിക്കുന്നവരെ വിളിച്ച് വിവരം പറയുമ്പോഴേക്കും രണ്ട് തവണ വലിയ ശബ്ദത്തോടെ ടിവി പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്ന് തീ പടരുകയും ചെയ്തു.
സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ വീടിന്റെ ചുമരുകളില്‍ വിള്ളല്‍ വീണ നിലയിലാണ്. മറ്റ് സാധനസാമഗ്രികള്‍ ഉപയോഗിക്കാനാകാത്ത വിധം നശിച്ചിട്ടുണ്ട്. ടിവി പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
