കൊച്ചി: കോതമംഗലത്തെ ടിടിസി വിദ്യാർത്ഥിനി സോനയുടെ ആത്മഹത്യയ്ക്ക് കാരണം ആൺസുഹൃത്ത് റമീസിൻ്റെ അവഗണനയാണെന്ന് പൊലീസ്.
മതം മാറാൻ തയ്യാറാകാത്തതിനെ തുടർന്ന് സോനയെ റമീസ് അവഗണിച്ചു എന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ ബുധനാഴ്ച മുതൽ സോന വിളിച്ചിട്ടും റമീസ് ഫോൺ എടുത്തില്ല. ഫോണിലൂടെ താൻ മരിക്കാൻ പോവുകയാണെന്ന് റമീസിന് സോന വെള്ളിയാഴ്ചയാണ് മെസ്സേജ് അയച്ചത്.
പോയി മരിച്ചോളാൻ റമീസ് പറഞ്ഞു. രജിസ്റ്റർ വിവാഹം കഴിച്ച് വാടക വീട്ടിലേക്ക് താമസം മാറ്റാമെന്ന് പറഞ്ഞെങ്കിലും റമീസ് അവഗണിച്ചു. ഉപ്പയ്ക്കും ഉമ്മയ്ക്കും ഒപ്പം തന്നെ നിൽക്കണമെന്ന് നിർബന്ധം പിടിച്ചു. സോനയ്ക്ക് റമീസിനോട് കടുത്ത പ്രണയമായിരുന്നുവെന്നും പൊലീസ് പറയുന്നു.
അതേസമയം സോനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് റമീസിന്റെ ഉപ്പയെയും ഉമ്മയെയും ഇന്ന് ചോദ്യം ചെയ്യും. ഇരുവരെയും കേസിൽ പ്രതികൾ ആക്കാൻ സാധ്യതയുണ്ട്. ഇവർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്