തൃശൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ചുമതല സന്തോഷത്തോടെ ഏറ്റെടുക്കുമെന്ന് വ്യക്തമാക്കി മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ. വിവാദങ്ങളെയും തീർഥാടനത്തെയും കൂട്ടിക്കുഴക്കേണ്ടതില്ലെന്നും ജയകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം തിരുവിതാംകൂർ ദേവസ്വം ബോർഡ് തലപ്പത്തേക്ക് കെ. ജയകുമാർ എന്ന സൂചന പുറത്തുവന്നതിന് പിന്നാലെയാണ് പ്രഖ്യാപനം. ഇപ്പോൾ ഉണ്ടായ വിവാദങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉള്ള ജാഗ്രത ഉണ്ടാകും. ശബരിമല സീസൺ ആരംഭിക്കാനിരിക്കുകയാണ്. തീർഥാടനത്തിനാകും അടിയന്തര പരിഗണന നൽകുക. ഔദ്യോഗികമായി ഉത്തരവ് ലഭിച്ചിട്ടില്ല. ഉത്തരവ് കയ്യിൽ കിട്ടിയിട്ട് വിശദമായി സംസാരിക്കാം എന്നും അദ്ദേഹം പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
