മാവേലിക്കര – ചെങ്ങന്നൂർ സെക്‌ഷനിൽ പാളത്തിൽ അറ്റകുറ്റപ്പണി; ഇന്നും നാളെയും ട്രെയിൻ ഗതാഗത നിയന്ത്രണം

NOVEMBER 22, 2025, 12:08 AM

തിരുവനന്തപുരം: മാവേലിക്കര – ചെങ്ങന്നൂർ സെക്‌ഷനിൽ പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നും നാളെയും ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി റിപ്പോർട്ട്. ഇന്ന് രാത്രി പുറപ്പെടേണ്ട കൊല്ലം ജങ്‌ഷൻ – എറണാകുളം ജങ്‌ഷൻ എക്‌സ്‌പ്രസ്‌ റദ്ദാക്കി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 

അതേസമയം മധുര – ഗുരുവായൂർ എക്‌സ്‌പ്രസ്‌ കൊല്ലത്തും നാഗർകോവിൽ – കോട്ടയം എക്‌സ്‌പ്രസ്‌ കായംകുളത്തും, ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്‌റ്റ്‌ കോട്ടയത്തും യാത്ര അവസാനിപ്പിക്കും. ഞായറാഴ്‌ചത്തെ ഗുരുവായൂർ – മധുര എക്‌സ്‌പ്രസ്‌ കൊല്ലത്തു നിന്നായിരിക്കും പുറപ്പെടുക.​

തിരുവനന്തപുരം സെൻട്രൽ – ചെന്നൈ സെൻട്രൽ സൂപ്പർഫാസ്‌റ്റ്‌ ആലപ്പുഴ വഴി പോകും. ചേർത്തല, എറണാകുളം ജങ്‌ഷൻ എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ടാകും. തിരുവനന്തപുരം നോർത്ത്‌ – ശ്രീ ഗംഗാനഗർ പ്രതിവാര എക്‌സ്‌പ്രസ്‌, തിരുവനന്തപുരം നോർത്ത്‌ – ലോക്‌മാന്യ തിലക്‌ ടെർമിനസ്‌ പ്രതിവാര സ്‌പെഷ്യൽ, തിരുവനന്തപുരം നോർത്ത്‌ – എസ്‌ എം വി ടി ബംഗള‍ൂരു ഹംസഫർ എക്‌സ്‌പ്രസ്‌ എന്നിവയും ആലപ്പുഴ വഴി തിരിച്ചുവിടും. തിരുവനന്തപുരം സെൻട്രൽ – എറണാകുളം വഞ്ചിനാട്‌ എക്‌സ്‌പ്രസ്‌, കൊല്ലം ജങ്‌ഷൻ – എറണാകുളം ജങ്‌ഷൻ മെമു എന്നിവ ഞായറാഴ്‌ച അര മണിക്കൂർ വൈകിയോടും എന്നും അധികൃതർ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam