മലപ്പുറം: ചങ്ങരംകുളത്തിനടുത്ത് കടവല്ലുരിൽ ലോറിയിൽ തട്ടി റോഡിലേക്ക് മുറിഞ്ഞുവീണ മരത്തിന്റെ കൊമ്പ്, കാറിനുള്ളിലേക്ക് തറച്ചുകയറി യുവതിക്ക് ദാരുണാന്ത്യം.
മലപ്പുറം സ്വദേശി ആതിര(27)യാണ് മരിച്ചത്. ആതിരയുടെ ഭർത്താവും സാരമായ പരുക്കുകളോടെ ചികിത്സയിലാണ്. തൃശ്ശൂർ- കുറ്റിപ്പുറം സംസ്ഥാനപാതയിൽ, ചങ്ങരംകുളം കടവല്ലൂരിൽ അമ്പലം സ്റ്റോപ്പിന് സമീപം രാത്രി ഏഴുമണിയോടെയാണ് അപകടമുണ്ടായത്.
ചങ്ങരംകുളം ഭാഗത്ത് നിന്നും പോവുകയായിരുന്ന കണ്ടയ്നർ ലോറിയുടെ മുകൾ ഭാഗം റോഡിലേക്ക് ചാഞ്ഞ് നിന്നിരുന്ന തണല്‍മരത്തില്‍ തട്ടിയതിനെ തുടർന്ന്, മുറിഞ്ഞുവീണ കൊമ്പ് ലോറിക്ക് പിറകിൽ വന്നിരുന്ന കാറിനുള്ളിലേക്ക് തുളച്ച് കയറുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
