പാലക്കാട്: പാലക്കാട് പട്ടാമ്പി നഗരസഭ ചെയര്‍മാനും വി ഫോര്‍ പട്ടാമ്പി നേതാവുമായ ടി പി ഷാജിയും 200 ഓളം പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേര്‍ന്നതായി റിപ്പോർട്ട്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അംഗത്വം നല്‍കി.
അതേസമയം എല്‍ഡിഎഫിലെ ഭിന്നതയെ തുടര്‍ന്നാണ് ഷാജി കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പട്ടാമ്പി നഗരസഭയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടാതിരുന്നതോടെയാണ് കെപിസിസി നിര്‍വാഹക സമിതി അംഗമായിരുന്ന ഷാജി മുൻപ് കോണ്‍ഗ്രസ് വിട്ട് വി ഫോര്‍ പട്ടാമ്പി എന്ന കൂട്ടായ്മ രൂപീകരിച്ചത്.
എന്നാൽ 2015ല്‍ നഗരസഭയില്‍ 28ല്‍ 19 സീറ്റിലും വിജയിച്ച് അധികാരത്തിലെത്തിയ യുഡിഎഫിന് 2020ല്‍ ഭരണം നഷ്ടപ്പെടാന്‍ വി ഫോര്‍ പട്ടാമ്പി കാരണമായിരുന്നു. മൂന്ന് സീറ്റ് മാത്രം നേടിയിരുന്ന എല്‍ഡിഎഫിന് 11 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞു. ഇപ്പോൾ ഷാജി തിരിച്ചു വന്നതോടെ നഗരസഭയില്‍ വന്‍വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
