തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും തോമസ് ഐസക്കിന്റെയും വിവാദ പരമാർശങ്ങളെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനറും പേരാമ്പ്രയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ ടി പി രാമകൃഷ്ണൻ.
മോശമായി നിലപാടെടുക്കുന്നവരോട് ചില പ്രയോഗങ്ങൾ നടത്തേണ്ടി വരുമെന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞു.
ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ ഉന്നത വിദ്യാഭ്യാസം ഉള്ള സ്ത്രീകൾക്ക് ജോലി ഉറപ്പാക്കുമെന്ന വാഗ്ദാനംഉണ്ടാകും. 99ൽ അധികം സീറ്റുകളിൽ എൽഡിഎഫ് ജയിക്കുമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
പൊളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയനാണ് തെരഞ്ഞെടുപ്പ് നയിക്കുന്നത്. അദ്ദേഹം തന്നെ സംസ്ഥാനത്തെ തുടർന്നും നയിക്കണമെന്നാണ് പ്രവർത്തകർ ആഗ്രഹിക്കുന്നതെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ സിപിഐഎം ഡീലില്ലെന്നും പ്രതിപക്ഷ നേതാവ് നടത്തുന്നത് കള്ള പ്രചാരണമെന്നും ടി.പി. രാമകൃഷ്ണൻ ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
