നെയ്യാറ്റിൻകര പൊഴിയൂരിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ടിനു നേരെ ബിയർ കുപ്പി എറിഞ്ഞ് ആക്രമണം.സംഭവത്തിൽ മൂന്ന് വയസ്സുകാരി അനുപമദാസിന് ഗുരുതരമായി പരുക്കേറ്റു.കുപ്പി മൂന്ന് വയസ്സുകാരിയുടെ തലയില്‍ വീണ് പൊട്ടുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് പൊഴിയൂർ ആറ്റുപുറം സ്വദേശി സനൂജിനെ (34) നാട്ടുകാരും ബോട്ട് ജീവനക്കാരും ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
ഇന്ന് വൈകിട്ട് കുടുംബം ബോട്ടിങ് നടത്തുന്നതിനിടയില്‍ കരയില്‍ നിന്ന് യുവാവ് ബിയര്‍ കുപ്പി എറിയുകയായിരുന്നു. പ്രതിയും ബോട്ട് ഡ്രൈവറും തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് ബിയര്‍ കുപ്പി എറിഞ്ഞത്.തുടർന്ന് മൂന്നു വയസ്സുകാരിയുടെ തലയിൽ പതിക്കുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ മൂന്ന് വയസ്സുകാരി നെയ്യാറ്റിന്‍കര ആശുപത്രിയില്‍ ചികിത്സയിലാണ്.കുട്ടിയുടെ നില തൃപ്തികരമെന്ന് അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്