തിരുവനന്തപുരം: തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. മലയാളികൾ ഇന്ന് ഉത്രാടപ്പാച്ചിലിന്റെ തിരക്കിലാണ്.
ഉത്രാടം ഉറക്കമില്ലാത്ത ദിവസം കൂടിയാണ്. വീട്ടുകാരെല്ലാം ഒത്തുചേർന്ന് കായ വറുക്കലും അച്ചാറുണ്ടാക്കലും ഇന്നത്തെ ദിവസം.
ഉത്രാടത്തിന് തുടങ്ങുന്ന ആഘോഷത്തിന് തിരുവോണവും കഴിഞ്ഞ് മൂന്നാമോണത്തിനേ കൊടിയിറങ്ങൂ. ഗ്രാമമായാലും നഗരമായാലും ഇതൊക്കെയും മറക്കാതെ സൂക്ഷിക്കുന്നു മലയാളി.
കാണം വിറ്റും ഓണം ഉണ്ണെണ്ണമെന്നാണ് പഴമക്കാർ പറയുന്നത്. എങ്കിലും മലയാളികൾ അവരവർക്കാവും വിധം ഓണം പൊടിപൊടിക്കാറുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
