തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ ഇന്ന് ഒപി ബഹിഷ്കരിച്ച് സമരം നടത്തും.
ജൂനിയർ ഡോക്ടർമാരുടെയും പിജി ഡോക്ടർമാരുടെയും സേവനം മെഡിക്കൽ കോളേജുകളിൽ ഉണ്ടായിരിക്കും.
ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഈ മാസം 28 മുതൽ റിലേ അടിസ്ഥാനത്തിൽ സമരം നടത്തുമെന്നും കെജിഎംസിറ്റിഎ അറിയിച്ചിട്ടുണ്ട്.
ശമ്പള പരിഷ്കരണം നടപ്പിലാക്കുക, രോഗികൾക്ക് ആനുപാതികമായ ഡോക്ടർമാരെ നിയമിക്കുക, അശാസ്ത്രീയമായ സ്ഥലംമാറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
സർക്കാരിന്റെ ഭാഗത്ത്നിന്നും അനുകൂല തീരുമാനം ഇല്ലാത്തതിനാൽ ആണ് സമരമെന്ന് കെജിഎംസിറ്റിഎ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്