കണ്ണൂർ: കണ്ണൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ ടി.ഒ. മോഹനൻ കെ സുധാകരന്റെ വീട്ടിലെത്തി പിന്തുണ തേടിയതായി റിപ്പോർട്ട്. “എന്റെ വാക്ക് ഞാൻ പാലിച്ചു” എന്ന് ആണ് കെ സുധാകരൻ മോഹനനോട് പറഞ്ഞത്.
കണ്ണൂരിൽ മത്സരിക്കാൻ സുധാകരൻ സമ്മർദം ചെലുത്തിയിരുന്നുവെങ്കിലും എംപിമാർ മത്സരിക്കരുതെന്ന നിലപാടിൽ ഹൈക്കമാൻഡ് ഉറച്ചുനിന്നതോടെയാണ് ടി.ഒ. മോഹനനെ സ്ഥാനാർത്ഥിയായി തീരുമാനിച്ചത്.
കണ്ണൂർ കോർപ്പറേഷൻ മുൻ മേയർ കൂടിയായ ടി.ഒ. മോഹനൻ മികച്ച വിജയ പ്രതീക്ഷ പ്രകടിപ്പിച്ചു. കെ സുധാകരൻ തന്റെയും നേതാവാണെന്നും അദ്ദേഹം മുന്നിൽ നിന്ന് നയിക്കുമെന്നും അദ്ദേഹത്തിന് പിന്നിൽ അണിനിരക്കുമെന്നും മോഹനൻ വ്യക്തമാക്കി.
സ്ഥാനാർത്ഥി നിർണ്ണയ സമയത്ത് ഉണ്ടായ ആശയക്കുഴപ്പങ്ങൾ സ്വാഭാവികമാണെന്നും ഹൈക്കമാൻഡ് തീരുമാനം വന്നതോടെ കാര്യങ്ങൾ സാധാരണ നിലയിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂർ തന്റെ ശക്തമായ പ്രവർത്തന മേഖലയാണെന്നും മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കാമെന്ന ആത്മവിശ്വാസവും മോഹനൻ പ്രകടിപ്പിച്ചു. പ്രചാരണത്തിന് നേരിയ വൈകിപ്പോക്കുണ്ടായെങ്കിലും അത് വിജയത്തെ ബാധിക്കില്ലെന്നും വേഗത്തിൽ വോട്ടർമാരിലേക്ക് എത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
