കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉപജാപക സംഘത്തിന്റെ തടവിലെന്ന് പാർട്ടി വിട്ട ടി കെ ഗോവിന്ദൻ. തളിപ്പറമ്പിൽ ജയിച്ചാലും തോറ്റാലും പാർട്ടിയെ തിരുത്തിക്കാനുള്ള പോരാട്ടം തുടരും.
സിപിഎം തൻ്റെ കുടുംബം തകർക്കാൻ ശ്രമിക്കുന്നുവെന്നും തളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി കെ ഗോവിന്ദൻ. അതിൽ പ്രതിഷേധിച്ചാണ് ഏരിയ കമ്മിറ്റിയംഗമായ ഭാര്യ തനിക്കായി പരസ്യമായി രംഗത്തിറങ്ങിയത്.
എം വി ഗോവിന്ദൻ ഭാര്യയെ പിൻഗാമിയാക്കുന്നത് പലതും മറയ്ക്കാൻ വേണ്ടിയെന്നും ടി കെ ഗോവിന്ദൻ ആരോപിച്ചു.
പിണറായി ജില്ലാ കമ്മിറ്റിയിൽ പങ്കെടുത്തിരുന്നെങ്കിൽ പി കെ ശ്യാമള സ്ഥാനാർത്ഥിയാകില്ലായിരുന്നു. പിണറായിക്കുണ്ടായ ദൗർബല്യത്തിൻ്റെ കാരണം മനസ്സിലാകുന്നില്ല.
പാർട്ടി മെഷിനറി പൂർണമായും തളിപ്പറമ്പിൽ കേന്ദ്രീകരിക്കുന്നു. പലതും മറയ്ക്കാനുള്ളതിനാലാണ് എം വി ഗോവിന്ദൻ ഭാര്യയെ പിൻഗാമിയാക്കുന്നത്. ഇതിൻ്റെ തെളിവുകൾ വൈകാതെ പുറത്ത് വിടുമെന്നും ടി കെ ഗോവിന്ദൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
