വയനാട് വാകേരി മൂടക്കൊല്ലിയിൽ വീണ്ടും കടുവയുടെ ആക്രമണം. മൂടക്കൊല്ലി സ്വദേശി ശ്രീജിത്തിന്‍റെയും ശ്രീനിഷിന്‍റെയും ഉടമസ്ഥതയിലുള്ള പന്നി ഫാമിലെ രണ്ട് പന്നികളെ കടുവ കൊന്നു. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇതേ ഫാമിൽ കടുവയുടെ ആക്രമണം ഉണ്ടാകുന്നത് എന്നതാണ് ആശങ്ക വർദ്ധിപ്പിക്കുന്ന കാര്യം.
അതേസമയം WWL 39 എന്ന പെൺകടുവയാണ് ഫാമിലെത്തിയതെന്ന് വനം വകുപ്പ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. കടുവയെ മയക്കുവെടിവെച്ച് പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു. നേരത്തെ യുവകർഷകന്‍റെ ജീവനെടുത്ത കടുവയെ പിടികൂടിയ പ്രദേശത്തിന് തൊട്ടടുത്താണ് ഇപ്പോൾ കടുവ എത്തിയ പന്നി ഫാം.
ഇക്കഴിഞ്ഞ പതിനാലാം തീയ്യതിയും ഇതേ സ്ഥലത്ത് കടുവ ഇറങ്ങിയിരുന്നു. മൂടക്കൊല്ലി സ്വദേശി ശ്രീജിത്തിന്റെ പന്നിഫാമിലെ ആറു പന്നികളെയാണ് അന്ന് കടുവ കൊന്നത്. കഴിഞ്ഞയാഴ്ച ഇതേ ഫാമിലെ 20 പന്നിക്കുഞ്ഞുങ്ങളെയും കടുവ കൊന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്