തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. ഇക്കാര്യം ബിഡിജെഎസ് നേതാക്കളെ അറിയിക്കും. ഇന്ന് രണ്ട് മണിക്ക് നടക്കുന്ന യോഗത്തില്‍ ഇക്കാര്യം വ്യക്തമാക്കും.
കുട്ടനാട് സീറ്റില്‍ തുഷാര്‍ മത്സരിക്കണമെന്ന് ബിജെപിക്കുള്ളില്‍ അഭിപ്രായം ഉയര്‍ന്നിരുന്നെങ്കിലും മത്സരിക്കേണ്ടെന്നാണ് തുഷാറിന്റെ നിലപാട്. അതേസമയം തെരഞ്ഞെടുപ്പില്‍ കായംകുളം സീറ്റ് ബിജെപിക്ക് വിട്ടുകൊടുത്ത് ബിഡിജെഎസ് കൂടുതല്‍ സീറ്റ് ആവശ്യപ്പെടാനും നീക്കമുണ്ട്. ഏതൊക്കെ സീറ്റുകള്‍ വേണമെന്നതില്‍ ഇന്നത്തെ യോഗം ചര്‍ച്ച ചെയ്ത ശേഷമാകും അന്തിമ തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
