തൃശൂർ: തൃശൂർ പൂരം കലക്കലിൽ തിരുവമ്പാടി ദേവസ്വത്തെ പ്രതി ചേർക്കുന്നതിനോട് യോജിപ്പില്ലെന്ന് സിപിഐ നേതാവ് വിഎസ് സുനിൽകുമാർ.
പൂരം അലങ്കോലപ്പെടുന്നെങ്കിൽ അലങ്കോലപ്പെടട്ടെ എന്ന ഉദ്ദേശം കളക്ടർക്ക് ഉണ്ടായിരുന്നോ എന്ന് സംശയിക്കുകയാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം കളക്ടർ ഡപ്യൂട്ടേഷന് പോയത് സംശയകരമാണ്.
കളക്ടറാണ് ഒന്നാം പ്രതിയെന്നും മന്ത്രി അടക്കമുള്ള ആളുകളോട് അങ്ങോട്ട് വരണ്ട എന്ന് പറഞ്ഞത് കളക്ടറാണെന്നും വിഎസ് സുനിൽകുമാർ പറഞ്ഞു.
ദേവസ്വത്തിലെ ചിലർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടാകാം. എന്നാൽ ദേവസ്വത്തിന് പങ്കുണ്ടെന്നത് ശരിയല്ല. തിരുവമ്പാടിയുമായുള്ള ചർച്ചയ്ക്ക് വിളിച്ചിട്ടും കളക്ടർ വന്നില്ല. അന്നത്തെ കമ്മീഷ്ണറുടെ നിലപാടും പൂരം കലങ്ങുന്നതിന് ഇടയാക്കിയിരുന്നു.
പൂരം കലക്കി എന്നത് യാഥാർഥ്യമാണ്. കലക്കിയത് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. റിപ്പോർട്ട് വന്നാലും ഇല്ലെങ്കിലും സത്യം തൃശ്ശൂരിലെ ജനങ്ങൾക്കറിയാമെന്നും സുനിൽകുമാർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അൽപ്പം ആശ്വസിക്കാം! അടുത്ത 3 മണിക്കൂറിൽ 8 ജില്ലകളിൽ മഴയ്ക്ക് സാധ്യത
കോതമംഗലം പാംകെയർ ഗ്രോവ്സ് ശിലാസ്ഥാപനം നിർവ്വഹിച്ചു
നിതിൻ രാജിന്റെ മരണം; ഡോ. കെ. റാമിനെ പുറത്താക്കാൻ തീരുമാനം; വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന്
യുവി വികിരണം ഉയരുന്നു; ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്; കാസർഗോഡ് 13 വയസുകാരന് സൂര്യാഘാതമേറ്റു