നെടുമ്പാശേരി: മുംബൈയില്‍ നിന്നു കൊച്ചിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് മരിച്ചു. തൃശൂര്‍ കുഴിക്കാട്ടുശ്ശേരി സ്വദേശി ജോജോ (53) ആണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയതിന് പിന്നാലെ മരണപ്പെട്ടത്.
യാത്രയ്ക്കിടെ തന്നെ ജോജോയ്ക്ക് കടുത്ത അസ്വസ്ഥതയും നെഞ്ചുവേദനയും അനുഭവപ്പെട്ടിരുന്നു. വിമാനം കൊച്ചിയില്‍ ലാന്‍ഡ് ചെയ്തയുടന്‍ എയര്‍പോര്‍ട്ടിലെ മെഡിക്കല്‍ സംഘം പ്രാഥമിക ശുശ്രൂഷകള്‍ നല്‍കുകയും വിദഗ്ധ ചികിത്സയ്ക്കായി ഉടന്‍തന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ജീവന് നഷ്ടപ്പെട്ടിരുന്നു.
മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
