തൃശൂർ: കന്യാസ്ത്രീകളുടെ അറസ്റ്റിലും ന്യൂന പക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളിലും പ്രതിഷേധം തുടരുമെന്ന് തൃശൂർ, ഇരിങ്ങാലക്കുട രൂപത.
വൈദികരെയും സന്യാസി സമൂഹത്തെയും സഭാ ജനങ്ങളെയും പങ്കടുപ്പിച്ച് ചാലക്കുടിയിൽ നാളെ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരായ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ തയ്യാറാക്കിയ ഇടയലേഖനം നാളെ പള്ളികളിൽ വായിക്കും.
കന്യാസ്ത്രീകളുടെ മോചനത്തിൽ കേന്ദ്രസർക്കാരോ ഛത്തീസ്ഗഡ് സർക്കാരോ ഇടപെടലുകൾ നടത്തിയിട്ടില്ലെന്നത് നിരാശാജനകമാണെന്നും ഇടയലേഖനത്തിൽ കുറിച്ചിട്ടുണ്ട്.
രാജ്യത്തെ നിയമങ്ങൾക്കും മതസ്വാതന്ത്രത്തിനും എതിരായി വ്യക്തികളെ ഭീഷണിപ്പെടുത്തുന്നതും അന്യായമായി തടവിൽ വയ്ക്കുന്നതും ആൾക്കൂട്ട വിചാരണ നടത്തുന്നതും എതിർക്കപ്പെടേണ്ടതാണ്. ന്യൂനപക്ഷങ്ങൾക്കെതിരായ അടിച്ചമർത്തലുകളെ മുളയിലെ നിയന്ത്രിക്കണമെന്നും ഇടയ ലേഖനത്തിൽ പരമാർശിക്കുന്നുണ്ട്.
ജാമ്യം ലഭിച്ചത് കൊണ്ട് പരിഹാരമായില്ലെന്ന് സഭാ വക്താവ് ജോസ് തളിയത്ത് പറഞ്ഞു. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ എന്താണ് എന്ന് ക്രൈസ്തവർക്ക് ബോധ്യമുണ്ട്. ബിഷപ്പ് പോളി കണ്ണൂക്കാടൻ പുറത്തിറക്കിയ ഇടയലേഖനം മുഴുവൻ പള്ളികളിലും വായിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കില്‍ ലോറി ഇടിച്ച് അപകടം; 23കാരിക്ക് ദാരുണാന്ത്യം
നേമത്തെ ഡബിള്‍ ലോക്കിൽ മാറ്റമില്ല, മത്സരം താനും രാജീവ് ചന്ദ്രശേഖറും തമ്മിൽ: വി
വൈക്കത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വയോധികൻ ജീവനൊടുക്കിയ നിലയില്‍
തിരുവമ്പാടിയിൽ ഇത്തവണ ഇടതുപക്ഷത്തിന് ജയം ഉറപ്പ്, ഭൂരിപക്ഷം പതിനായിരം കവിയും: ലിന്റോ ജോസഫ്