കൊച്ചി: പെരുമ്പാവൂരിൽ ലഹരി വിൽപ്പന നടത്തിയ സ്ത്രീ പിടിയിലായി. അസം സ്വദേശി നജ്മ ബീഗമാണ് പിടിയിലായത്. ഇവർ പരസ്യമായി ലഹരി വിൽപ്പന നടത്തിയിരുന്നു. ലഹരി കുത്തി വയ്ക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പൊലീസ് വലവിരിച്ചത്.
ഓപ്പറേഷൻ തണ്ടറിൻറെ ഭാഗമായിട്ടാണ് എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനു സമീപം ഹസൽ ഗാർഡൻസ് എന്ന ലോഡ്ജിന് മുന്നിൽ പരിശോധന നടത്തിയത്.
ഈ പരിശോധനയിലാണ് കൊല്ലം സ്വദേശി മുഹഷീബ് തൃശ്ശൂർ സ്വദേശി ആഷിക തൻവീർ എന്നിവർ പിടിയിലായത്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ റെയ്ഡിൽ എംഡിഎംഎയുമായി യുവാവും യുവതിയും എക്‌സൈസ് പിടിയിൽ.
കൊല്ലം സ്വദേശി മുഹഷീബ്, തൃശൂർ സ്വദേശി ആഷിക തൻവീർ എന്നിവരാണ് പിടിയിലായത്. 6.03 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
ബെംഗളൂരുവിൽ നിന്നും എംഡിഎംഎ വിൽപ്പനയ്ക്കായി കൊണ്ടുവന്ന് നഗരത്തിന്റെ വിവിധ ലോഡ്ജുകളിൽ താമസിച്ച് വിൽപ്പന നടത്തുകയാണ് ആഷികയുടെയും മുഹബീഷിൻറെയും രീതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
