കാർ മരത്തിലിടിച്ച് വയലിലേക്ക് മറിഞ്ഞു; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

NOVEMBER 8, 2025, 7:14 PM

ചിറ്റൂർ: പാലക്കാട്ട് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം.

ചിറ്റൂരിൽ നിന്ന് മടങ്ങിവരവേ കൊടുമ്പ് കല്ലിങ്കൽ ജംഗ്ഷനിൽ വെച്ച് രാത്രി 11 മണിയോടെയായിരുന്നു അപകടം. മരത്തിലിടിച്ച് കാർ വയലിലേക്ക് മറിയുകയായിരുന്നു.

മുന്നിൽ കാട്ടുപന്നിയെ പോലുള്ള മൃഗം ചാടിയപ്പോൾ കാർ വെട്ടിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് പരിക്കേറ്റവർ പൊലീസിനോട് പറഞ്ഞു.

vachakam
vachakam
vachakam

പാലക്കാട് സ്വദേശികളായ രോഹൻ രഞ്ജിത്(24), രോഹൻ സന്തോഷ് (22), സനൂജ് (19) എന്നിവരാണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന ഋഷി (24), ജിതിൻ (21), ആദിത്യൻ എന്നിവർക്ക് പരിക്കേറ്റു.

ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

vachakam
vachakam
vachakam




vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam