വടക്കാഞ്ചേരി: ഇരുമ്പുഗ്രില്ലില്‍ നിന്ന് ഷോക്കേറ്റ് യുവതി മരിച്ചു. പുന്നംപറമ്പ് ഉന്നതിയില്‍ ഈശ്വരന്റെ മകള്‍ രേണുക(41)യാണ് മരിച്ചത്. സഹോദരന്‍ രതീഷ്, രേണുകയുടെ മകള്‍ ദേവാഞ്ജന എന്നിവര്‍ക്ക് പരിക്കേറ്റു. രേണുകയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവര്‍ക്കും ഷോക്കേറ്റത്.
ലൈഫ് മിഷന്‍ പദ്ധതിയില്‍ വീടുനിര്‍മാണം നടക്കുന്നതിനാല്‍ ഇവര്‍ പുന്നംപറമ്പിലെ വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. വീടിന് പിറകിലെ ഇരുമ്പുഗ്രില്ലില്‍ പിടിച്ച ഉടന്‍ രേണുകയ്ക്കാണ് ആദ്യം ഷോക്കേറ്റത്. കരച്ചില്‍ കേട്ട് മകള്‍ ദേവാഞ്ജനയും സഹോദരന്‍ രതീഷും രക്ഷപ്പെടുത്താന്‍ നടത്തിയ ശ്രമത്തിനിടെ ഇരുവരും ഷോക്കേറ്റ് തെറിച്ചുവീണു. മൂന്നുപേരെയും വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രേണുകയെ രക്ഷിക്കാനായില്ല. അധികൃതരുടെ പരിശോധനയ്ക്കു ശേഷമേ ഗ്രില്ലില്‍ എങ്ങനെ വൈദ്യുതിയെത്തിയെന്ന് സ്ഥിരീകരിക്കൂ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
