മൈക്രോഫിനാൻസ് സ്ഥാപനങ്ങളുടെ ഭീഷണിയില്‍ കാസർഗോഡ് ജില്ലയില്‍ വീണ്ടും ആത്മഹത്യ. നിര്‍മാണ തൊഴിലാളിയായ തേങ്കുറുശ്ശി വെമ്പല്ലൂര്‍ അമ്പാളിമേട്ടില്‍ അനില്‍കുമാറിന്‍റെ ഭാര്യ ജലജയെയാണ് (38) വീടിന് സമീപത്തെ കാടുപിടിച്ച സ്ഥലത്ത് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവിധ സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്തതില്‍ തിരിച്ചടവുമായ ബന്ധപ്പെട്ട മാനസിക സമര്‍ദമാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പ്രാഥമിക വിവരം.
അതേസമയം ഇത്തരം സ്ഥാപനങ്ങളുടെ കടക്കെണയില്‍പെട്ട് തേങ്കുറുശ്ശിയില്‍ 2018ല്‍ ആറ് പേര്‍ ആത്മഹത്യ ചെയ്തിരുന്നു. ചിറ്റൂര്‍, വടവന്നൂര്‍, പുതുനഗരം മേഖലകളിലായി ഈയിടെ നാല് പേരും ജീവനൊടുക്കിയിരുന്നു. കുടുംബശ്രീ അയല്‍കൂട്ടങ്ങളുടെ മറ പറ്റിയാണ് ഇത്തരം സ്ഥാപനങ്ങളിലെ ഏജൻറുമാര്‍ സ്ത്രീ കൂട്ടായ്മകളിലേക്ക് നുഴഞ്ഞ് കയറുന്നത് എന്നാണ് പോലീസ് പറയുന്നത്.
എന്നാൽ യാതൊരു പ്രമാണവും വാങ്ങാതെ പരസ്പരകൂട്ടായ്മയുടെ ഉറപ്പിൻമേല്‍ ലക്ഷങ്ങള്‍ വായ്പ വാങ്ങി അകപ്പെട്ട് പുറത്ത് കടക്കാൻ കഴിയാതെ വരുമ്പോഴാണ് ഇത് കെണിയാണന്ന് ബോധ്യം വരുന്നതും പിന്നീട് ആത്മഹത്യയിൽ അഭയം തേടുന്നതും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്