തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരും പരിക്കേറ്റവരും മലയാളികളാണെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട പ്രദേശവാസി ഒലക്കേങ്കില്‍ വില്‍സണ്‍.
കനത്ത ചൂടാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് വിൽസൺ സംശയിക്കുന്നത്. ലൈസൻസി സതീശനോടൊപ്പം ഏഴ് വർഷമായി ജോലി ചെയ്യുന്ന താൻ തിരി മറിച്ചിടുന്ന ജോലിക്കിടെയാണ് അഞ്ച് മീറ്റർ അകലെ വലിയ ശബ്ദത്തിൽ പൊട്ടിത്തെറിയുണ്ടായതെന്നും, കൈയിലുണ്ടായിരുന്ന കരിമരുന്നുകൾ ഉപേക്ഷിച്ച് ഉടൻ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പടക്ക നിർമ്മാണത്തിൽ നിരോധിച്ച രാസവസ്തുക്കളൊന്നും ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഫോടനത്തിന്റെ പ്രകമ്പനം കിലോമീറ്ററുകളോളം അനുഭവപ്പെട്ടതായാണ് നാട്ടുകാർ പറയുന്നത്. ഭൂകമ്പമാണെന്ന് കരുതിയ പ്രദേശവാസികൾ പരിഭ്രാന്തരായി പുറത്തേക്കോടുകയായിരുന്നു.
അപകടസ്ഥലത്തിന് സമീപത്തെ വീടുകൾക്ക് വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ജനൽച്ചില്ലുകൾ തകർന്നുവീണ് പ്രദേശവാസിയായ നിഖിലിന്റെ മകൾക്ക് പരിക്കേൽക്കുകയും വീട്ടുപകരണങ്ങൾ നശിക്കുകയും ചെയ്തു.
വാടകയ്ക്ക് താമസിക്കുന്ന സെഫിൽ എന്നയാളുടെ വീടിന്റെ ജനലുകളും പൂർണ്ണമായും തകർന്നു. സ്ഫോടനത്തിൽ മരിച്ചവരുടെ ശരീരഭാഗങ്ങൾ ചിതറിപ്പോയതിനാൽ ആരെയും ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇവ ശേഖരിച്ച് മെഡിക്കൽ കോളേജിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വോട്ട് ചോദിച്ച് ഒരൊറ്റ മുസ്ലിം വീടുകളിലും പോയിട്ടില്ലെന്ന വിവാദ പരാമർശവുമായി എൻഡിഎ സ്ഥാനാർത്ഥി
തലസ്ഥാനത്തെ ജലക്ഷാമം; പരിഹാരത്തിന് 2 വർഷം വേണമെന്ന് വി.വി. രാജേഷ്
തൃശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം; പരിക്കേറ്റവർക്ക് വിദഗ്ദ ചികിത്സ ഉറപ്പാക്കണമെന്ന് വി ഡി
സ്ട്രോങ്ങ് റൂം തുറന്നുവെന്ന വാർത്ത വാസ്തവ വിരുദ്ധമെന്ന് പാലക്കാട് ജില്ലാ കളക്ടർ