രമേഷ് പിഷാരടിയെ കുറിച്ചുള്ള ‘കോമാളി’ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്.

MARCH 23, 2026, 1:11 AM

തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ കുറിച്ചുള്ള ‘കോമാളി’ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ് തോമസ് ഐസക്.

പിഷാരടിയുടെ അഭിനയത്തെ അപമാനിക്കാനല്ല, അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ കുറിച്ചുള്ള  വിമർശനമായിരുന്നു ഉദ്ദേശമെന്ന് ഐസക് വ്യക്തമാക്കി. പാലസ്തീൻ വിഷയത്തിൽ പിഷാരടി എടുത്ത നിലപാടിനെയാണ് വിമർശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

“മധ്യേഷ്യയിലെ പ്രശ്നങ്ങളും പാലസ്തീൻ വിഷയവും സംബന്ധിച്ച് സിപിഎമ്മിനും കോൺഗ്രസിനും വ്യക്തമായ നിലപാടുകളുണ്ട്. എന്നാൽ അതിന് വിരുദ്ധമായുള്ള പിഷാരടിയുടെ അരാഷ്ട്രീയ സമീപനത്തെയാണ് വിമർശിച്ചത്,” എന്നും ഐസക് വിശദീകരിച്ചു.

vachakam
vachakam
vachakam

കോമാളി എന്ന പ്രയോഗം വിവാദമായതിനെ തുടർന്ന് അതിൽ ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam