ഇടുക്കി: മൂവാറ്റുപുഴ ജില്ലക്കായി തൊടുപുഴ വിട്ടുനൽകില്ലെന്ന് മന്ത്രി മോൻസ് ജോസഫ് .
കേരള കോൺഗ്രസ് നേരത്തെ തന്നെ മുന്നണിയിൽ അറിയിച്ചതാണെന്നും പുതിയ ജില്ലാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കേണ്ടത് യുഡിഎഫിൽ ആണെന്നും അദ്ദേഹം പറഞ്ഞു.
തൊടുപുഴ ഇടുക്കിയുടെ ഹൃദയവും ആത്മാവുമാണെന്നും അത് പറിച്ചെടുക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മൂവാറ്റുപുഴ എംഎൽഎയായിരുന്ന ജോസഫ് വാഴക്കൻ മുമ്പ് ഈ വിഷയം നിയമസഭയിൽ ഉന്നയിച്ചതാണെന്നും അക്കാലത്ത് തന്നെ ആവശ്യം പരിഗണിക്കാനാകില്ലെന്ന് സർക്കാർ മറുപടി നൽകിയിരുന്നെന്നും മോൻസ് ജോസഫ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
