തിരുവനന്തപുരം മെഡിക്കൽ കോളജ് തീപിടിത്തം; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ

MARCH 25, 2026, 7:23 AM

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ സർജിക്കൽ ഐസിയുവിൽ ഉണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ രംഗത്തെത്തി. സംഭവത്തിന് പിന്നാലെ ഐസിയുവിൽ നിന്ന് മാറ്റിയ അഞ്ച് രോഗികളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം പരിശോധിക്കണമെന്നാണ് കമ്മീഷന്റെ നിർദേശം.

സംഭവം സംബന്ധിച്ച പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. വിഷയത്തിൽ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നുമാണ് നിർദേശം നൽകിയിരിക്കുന്നത്.

ഐസിയുവിൽ നിന്ന് രോഗികളെ മാറ്റുന്നതിനിടെ സ്വീകരിച്ച നടപടികൾ, മരണപ്പെട്ടവരുടെ യഥാർത്ഥ മരണകാരണം, പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ, ഫോറൻസിക് വിദഗ്ധരുടെ വിലയിരുത്തൽ എന്നിവ ഉൾപ്പെടുത്തി സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കണം.

vachakam
vachakam
vachakam

സംഭവത്തിന്റെ എല്ലാ വശങ്ങളും സുതാര്യമായി പരിശോധിച്ച് അഞ്ചാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് കമ്മീഷന് സമർപ്പിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam