തിരുവമ്പാടി എംഎൽഎയുടെ ഭാര്യയ്ക്ക് ഇരട്ട വോട്ട്? ആരോപണവുമായി യൂത്ത് കോൺഗ്രസ്

SEPTEMBER 9, 2025, 8:35 PM

കോഴിക്കോട്:  തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫിന്റെ ഭാര്യയ്ക്ക് ഇരട്ട വോട്ടുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് .

മുക്കം മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് 12 കച്ചേരിയിലും കൂടരഞ്ഞി പഞ്ചായത്തിലെ വാര്‍ഡ് ഒൻപത് ആനയോടുമാണ് ലിന്റോ ജോസഫിന്റെ ഭാര്യ അനുഷയ്ക്ക് വോട്ടുളളതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. 

യൂത്ത് കോണ്‍ഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. മുഹമ്മദ് ദിഷാലാണ് ഫേസ്ബുക്കിലൂടെ ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

vachakam
vachakam
vachakam

ഇരട്ട വോട്ട് പുതുതായി ചേര്‍ക്കപ്പെട്ട ലിസ്റ്റിലാണുളളത്. സിപിഐഎം ജനാധിപത്യത്തെ അട്ടിമറിക്കാനായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഇരട്ട വോട്ട് എന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി.

എന്നാല്‍ വിവാഹത്തിനുശേഷം വോട്ടുചേര്‍ത്തപ്പോള്‍ ഉണ്ടായ പിഴവാണ് ഇതെന്നാണ് എംഎല്‍എയുടെ വിശദീകരണം. ഭാര്യയ്ക്ക് നേരത്തെ കൂടരഞ്ഞി പഞ്ചായത്തിലെ ആനയോട് വോട്ടുണ്ടായിരുന്നുവെന്നും വിവാഹശേഷം അത് മുക്കം മുനിസിപ്പാലിറ്റിയിലേക്ക് മാറ്റുകയായിരുന്നു എന്നുമാണ് എംഎല്‍എയുടെ വിശദീകരണം.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam