'കരുണാകരനും ആന്‍റണിയും ഭരിച്ചപ്പോഴും കേരളത്തിൽ  വവ്വാലുകൾ ഉണ്ടായിരുന്നു', അന്ന് മുരളി പറഞ്ഞത്, പഴയ പ്രസംഗം വൈറലാകുന്നു

JUNE 11, 2026, 12:26 AM

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ, നിലവിലെ ആരോഗ്യ മന്ത്രി കെ. മുരളീധരൻ മുൻപ് നടത്തിയ ഒരു പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു.

സി.പി.എം അനുകൂല സോഷ്യൽ മീഡിയ പ്രൊഫൈലുകളാണ് ഈ പഴയ വീഡിയോ ഇപ്പോൾ വീണ്ടും ചർച്ചയാക്കുന്നത്. 2021-ൽ എൽ.ഡി.എഫ് ഭരണകാലത്ത് നടന്ന ഒരു പൊതുപരിപാടിയിൽ അന്നത്തെ സർക്കാരിനെ വിമർശിച്ചുകൊണ്ട് മുരളീധരൻ നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ അദ്ദേഹത്തിന് തന്നെ തിരിരടിയാവുന്നത്.

ഭരണാധികാരികൾ നല്ലതല്ലെങ്കിൽ നാട്ടിൽ അനർത്ഥങ്ങൾ സംഭവിക്കുമെന്നും 'എരണം കെട്ടവൻ നാട് ഭരിച്ചാൽ നാട് മുടിയും' എന്ന അവസ്ഥയിലാണ് കേരളമെന്നുമാണ് അന്ന് മുരളീധരൻ പ്രസംഗിച്ചത്. സംസ്ഥാനത്ത് മര്യാദയ്ക്ക് എന്തെങ്കിലും ഒരു ആഘോഷം നടന്നിട്ട് വർഷങ്ങളായെന്നും ദുർഭരണം കാരണമാണ് നാട്ടിൽ ദുരന്തങ്ങൾ ഉണ്ടാകുന്നതെന്നും അദ്ദേഹം അന്ന് കുറ്റപ്പെടുത്തിയിരുന്നു.

vachakam
vachakam
vachakam

"ഈ അടുത്തകാലത്ത് കേരളത്തിൽ മാത്രം നിപ എന്നൊരു രോഗം വന്നു. വവ്വാലിൽ നിന്നാണ് ഈ രോഗം ഉത്ഭവിച്ചതെന്ന് ശാസ്ത്രീയമായി കണ്ടെത്തുകയും ചെയ്തു. മുൻപ് കെ. കരുണാകരനും എ.കെ. ആന്റണിയുമൊക്കെ ഭരിച്ചപ്പോഴും കേരളത്തിൽ വവ്വാലുകൾ ഉണ്ടായിരുന്നു. എന്നാൽ അപ്പോഴൊന്നും ഉണ്ടാകാത്ത രോഗം ഇപ്പോൾ പടരാൻ എന്താണ് കാരണം?" എന്നായിരുന്നു അന്ന് മുരളീധരൻ ഉന്നയിച്ച ചോദ്യം.

ഇപ്പോൾ അദ്ദേഹം തന്നെ സംസ്ഥാനത്തിന്റെ ആരോഗ്യ മന്ത്രി പദവിയിൽ ഇരിക്കെ വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ, മന്ത്രിക്ക് ഇപ്പോഴും ഇതേ അഭിപ്രായം തന്നെയാണോ ഉള്ളതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന ചോദ്യം

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam