'കോൺഗ്രസിൽ യെസ് ബോസ് സംസ്കാരമില്ല'; സുധീരന്റെ വിമർശനത്തിൽ മന്ത്രി എം. ലിജു

JULY 3, 2026, 1:28 AM

തിരുവനന്തപുരം: മദ്യനികുതി വർധനയുമായി ബന്ധപ്പെട്ട് വി.എം. സുധീരൻ ഉയർത്തിയ വിമർശനത്തിൽ പ്രതികരണവുമായി എക്സൈസ് മന്ത്രി എം. ലിജു. സുധീരൻ ആശങ്ക പ്രകടിപ്പിച്ചതിൽ തെറ്റില്ലെന്നും കോൺഗ്രസിൽ എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും മന്ത്രി പറഞ്ഞു.

"ഞങ്ങളുടെ പാർട്ടിയിൽ 'യെസ് ബോസ്' സംസ്കാരമില്ല. യുഡിഎഫിൽ ഏകഛത്രാധിപതികളില്ല. സിപിഐഎമ്മിനെ പോലെ കോൺഗ്രസിൽ ഏകാധിപത്യ രീതിയുമില്ല," എന്ന് മന്ത്രി വ്യക്തമാക്കി.

വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പന സംബന്ധിച്ച തീരുമാനം പുതിയ എക്സൈസ് നയം പ്രഖ്യാപിച്ച ശേഷമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് നികുതി സംബന്ധിച്ച നിർദേശങ്ങൾ മാത്രമാണെന്നും, വിൽപ്പനാനുമതി ഉൾപ്പെടെയുള്ള കാര്യങ്ങൾ അബ്കാരി നയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കുകയെന്നും മന്ത്രി വിശദീകരിച്ചു.

vachakam
vachakam
vachakam

മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി സംബന്ധിച്ച നിയമം നിലവിലുണ്ടെങ്കിലും അത് കർശനമായി നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, ഇനി മുതൽ ഈ നിയമം ശക്തമായി നടപ്പാക്കുമെന്ന് അറിയിച്ചു.

പ്രായപരിധി പാലിപ്പിക്കുന്നതിന് കർണാടക മാതൃക സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി 'നോ ഐഡി, നോ എൻട്രി' സംവിധാനം നടപ്പാക്കും. തിരിച്ചറിയൽ രേഖ ഹാജരാക്കാത്തവർക്ക് മദ്യം വിൽക്കരുതെന്ന നിർദേശം നടപ്പാക്കുന്നതിനായി എക്സൈസ് വകുപ്പ് സർക്കാരിന് ശുപാർശ സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി എം. ലിജു അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam