സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സാധ്യതയില്ല; ഇന്ന് മുതൽ വേനൽമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

MARCH 28, 2026, 4:01 AM

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂടിന് നേരിയ ആശ്വാസമായി മഴ വരുന്നു എന്ന വാർത്ത പുറത്തു വന്നിരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതനുസരിച്ച് ഇന്ന് മുതൽ ഏപ്രിൽ 1 വരെ കേരളത്തിൽ വേനൽമഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോടുകൂടിയ മഴ ലഭിക്കാമെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം ഈ വർഷം സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സാധ്യതയില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. വേനൽമഴ ലഭിക്കുന്നതോടെ താപനില കുറയാൻ സാധ്യതയുണ്ട്. സാധാരണയായി ഉച്ചയ്ക്ക് 2.30 വരെയാണ് ഉയർന്ന താപനില രേഖപ്പെടുന്നത്.

ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

vachakam
vachakam
vachakam

ഇതിനിടെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങളും പുറപ്പെടുവിച്ചു. ശക്തമായ ഇടിമിന്നലുണ്ടാകുമ്പോൾ ജനലുകളും വാതിലുകളും അടച്ചിടണം. വാതിൽ-ജനൽ ഭാഗങ്ങളിൽ നിന്ന് അകലെയിരിക്കണം. കെട്ടിടത്തിനകത്ത് തന്നെ തുടരുകയും ഭിത്തിയിലോ തറയിലോ നേരിട്ട് സ്പർശിക്കാതിരിക്കാനും ശ്രദ്ധിക്കണം. വൈദ്യുതോപകരണങ്ങളുടെ ബന്ധം വിച്ഛേദിക്കുകയും ഇടിമിന്നൽ സമയത്ത് അവ ഉപയോഗിക്കുന്നത് ഒഴിവാക്കുകയും വേണമെന്നും നിർദേശം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam