തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലഹരി സ്വഭാവമുള്ള മരുന്നുകളുടെ മോഷണം; അന്വേഷണം പ്രതിസന്ധിയിൽ

JULY 20, 2026, 12:34 AM

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മാനസികാരോഗ്യ പ്രശ്നങ്ങൾക്കും അപസ്മാരത്തിനും ഉപയോഗിക്കുന്ന ഇഞ്ചക്ഷൻ മരുന്നുകൾ മോഷണം പോയ സംഭവത്തിൽ ഗുരുതര വീഴ്ച. ലഹരിയായി ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ള മരുന്നുകളാണ് മോഷണം പോയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മാനസികാരോഗ്യ പ്രശ്നങ്ങൾക്കും അപസ്മാരത്തിനും നൽകുന്ന ഇഞ്ചക്ഷൻ മരുന്നുകളിൽ ആറും ഏഴും വീതം ഡോസുകളാണ് കാണാതായത്. ഇത്തരം മരുന്നുകൾ ലഹരിക്കായി ഉപയോഗിക്കാമെന്ന് അറിയാവുന്ന വ്യക്തിയാകാം മോഷണത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

അതേസമയം, ആശുപത്രി അധികൃതർ പരാതി നൽകിയെങ്കിലും ഇതുവരെ മൊഴി രേഖപ്പെടുത്താൻ എത്തിയിട്ടില്ലാത്തതിനാൽ പൊലീസിന് കേസ് രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞിട്ടില്ല. മോഷണം നടന്ന സ്ഥലത്ത് സിസിടിവി ക്യാമറകളില്ലാത്തതും അന്വേഷണത്തിന് തിരിച്ചടിയായിരിക്കുകയാണ്.

vachakam
vachakam
vachakam

നർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും മരുന്നുകളും സൂക്ഷിച്ചിരുന്ന 14-ാം വാർഡിലെ സ്റ്റോർ മുറി കുത്തിത്തുറന്നാണ് മോഷണം നടന്നത്. ഫാർമസിയിൽ നിന്ന് നഴ്സിങ് സ്റ്റേഷനിലേക്ക് വിതരണം ചെയ്ത മരുന്നുകളാണ് നഷ്ടമായത്.

സംഭവത്തിൽ ആശുപത്രി അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രതികളെ എത്രയും വേഗം കണ്ടെത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പും നിർദേശിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam