തൃശൂര്‍: തൃശൂര്‍ പൂരം പ്രതിസന്ധി പരിഹരിച്ചു. പ്രദര്‍ശന നഗരിയുടെ വാടക 42 ലക്ഷം മതിയെന്ന് സര്‍ക്കാര്‍.
മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനമായത്.പ്രദര്‍ശന നഗരിയുടെ തറവാടക കൂട്ടേണ്ടതില്ലെന്നും യോഗത്തില്‍ ധാരണയായി.
പൂരത്തിനായി കഴിഞ്ഞ വര്‍ഷം 39 ലക്ഷം ഈടാക്കിയിരുന്ന തറവാടക ഇക്കൊല്ലം 2.20 കോടിയായ് വര്‍ധിപ്പിച്ചതാണ് പ്രതിസന്ധിക്ക് കാരണം.
കൊച്ചിന്‍, തിരുവമ്ബാടി ,പാറമേക്കാവ് ദേവസ്വം പ്രതിനിധികള്‍, മന്ത്രിമാരായ കെ രാജന്‍, കെ രാധാകൃഷ്ണന്‍, ആര്‍ ബിന്ദു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
തീരുമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് തിരുവമ്ബാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ നന്ദി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്