തിരുവനന്തപുരം: ലൈംഗികാരോപണങ്ങൾക്ക് പിന്നാലെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കാൻ ശാസ്ത്രമേളയുടെ വേദി മാറ്റി സംസ്ഥാന സർക്കാർ. ശാസ്ത്രമേള നവംബറിൽ പാലക്കാട് നഗരത്തിൽ നടത്താണ് തീരുമാനിച്ചിരുന്നത് എന്നാൽ ഇത് ഷൊർണൂരിലേക്ക് മാറ്റി എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്.
അതേസമയം നവംബർ 7 മുതൽ 10 വരെയാണ് സംസ്ഥാന ശാസ്ത്രമേള നടക്കുന്നത്. രാഹുൽ എംഎൽഎ ആയതിനാൽ സംഘാടകസമിതിയിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കാൻ കഴിയില്ലെന്ന സാഹചര്യവും ഉണ്ട്. ശാസ്ത്രമേള പാലക്കാട് നടത്തിയാൽ സ്ഥലം എംഎൽഎ സംഘാടകസമിതിയുടെ ചെയർമാനോ കൺവീനറോ ആകും. അതിനാലാണ് വേദി മാറ്റിയുള്ള സർക്കാർ തീരുമാനം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
എന്നാൽ ശാസ്ത്രമേളയിൽ രാഹുൽ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലതെന്ന് മന്ത്രി ശിവന്‍കുട്ടി നേരത്തെ പറഞ്ഞിരുന്നു. കുട്ടികൾ ടെലിവിഷൻ കാണുന്നവരാണ്. അവർക്ക് കാര്യങ്ങൾ മനസിലാകുമെന്നും പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്