പാലക്കാട്: മരം മുറിക്കുന്നതിനിടെ അരയിൽ കയർ കുടുങ്ങി മദ്ധ്യവയസ്‌കന് ദാരുണാന്ത്യം. പാലക്കാട് കരിമ്പ എടക്കുറുശി സ്വദേശി രാജു (55) ആണ് മരിച്ചത്. തച്ചമ്പാറ തെക്കുംപുറത്ത് മരം മുറിക്കുന്നതിനിടെ ആയിരുന്നു അപകടം ഉണ്ടായത്.
മണ്ണാർക്കാട് കാഞ്ഞിരപ്പുഴ കനാൽ നവീകരണത്തിന്റെ ഭാഗമായാണ് മരം മുറിച്ചത്. ഇതിനിടെയാണ് കരാർ തൊഴിലാളിയായ രാജു മരണപ്പെട്ടത്. കയർ അരയിൽ കുടുങ്ങിയതിനെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടെങ്കിലും രാജുവിന് താഴെയിറങ്ങാനായില്ല, മണിക്കൂറുകളോളം ഇദ്ദേഹം മരത്തിൽ കുടുങ്ങിപ്പോയി.
അതേസമയം മുറിച്ച കമ്പ് രാജുവിന്റെ ശരീരത്തിൽ പതിക്കുകയും ഇതിനിടെ അരയിൽ കെട്ടിയിരുന്ന കയർ മുറുകുകയായിരുന്നു. ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. തുടർന്ന് മണ്ണാർക്കാട് നിന്നും അഗ്നിശമന സേനയെത്തി വല കെട്ടി താഴെയിറക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമദ്ധ്യേ മരണപ്പെടുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്