കോഴിക്കോട്: നിർമാണത്തിനിടെ കോഴിക്കോട് തോരായിക്കടവ് പാലം തകർന്നതിന് കാരണം കോൺക്രീറ്റ് പമ്പ് ശക്തമായി പ്രവർത്തിപ്പിച്ചതാണെന്ന് വ്യക്തമാക്കി കരാർ കമ്പനി. കോൺക്രീറ്റ് പമ്പിൽ തടസം നേരിട്ടപ്പോൾ പ്രഷർ കൂട്ടി പ്രവർത്തിപ്പിച്ചു എന്നും ഈ സമ്മർദം താങ്ങാനാകാതെയാണ് ഗർഡർ തകർന്നതെന്നും ആണ് കേരള റോഡ് ഫണ്ട് ബോർഡ് (KRFB) പ്രൊജക്റ്റ് ഡയറക്ടർക്ക് പിഎംആർ കമ്പനി വിശദീകരണം നൽകിയത്.
അതേസമയം സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ പാലത്തിൻ്റെ നിർമാണത്തിൽ മേൽനോട്ട ചുമതലയുണ്ടായിരുന്ന പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ മൊഴി ഉടൻ രേഖപെടുത്തും എന്നാണ് ലഭിക്കുന്ന വിവരം.
കൊയിലാണ്ടി, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായികടവിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്‍റെ ബീം ചെരിഞ്ഞു വീണാണ് ഇക്കഴിഞ്ഞ ദിവസം അപകടമുണ്ടായത്. 24 കോടിയോളം രൂപ ചെലവിട്ട് നിര്‍മ്മിക്കുന്ന പാലമാണിത്. പിഡബ്ല്യുഡി, കേരള റോഡ് ഫണ്ട് ബോര്‍ഡിന്‍റെയും മേൽനോട്ടത്തിലായിരുന്നു നിർമാണം. അപകടത്തിൽ ഒരു തൊഴിലാളിക്ക് പരുക്കേറ്റിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
