മുഖ്യമന്ത്രിയുടെ പൂക്കി എക്സ്പ്രസ്‌ഷന് പിന്നിലെ ചോദ്യകർത്താവ്; ഫിജിനെ നേരിട്ട് കാണാന്‍ വി ഡി സതീശന്‍; ഓഫീസിലേക്ക് ക്ഷണം

MAY 21, 2026, 12:22 AM

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ നടത്തിയ രസകരമായ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. വാഹന മോഡിഫിക്കേഷനെ കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ ‘പൂക്കി’ എക്‌സ്പ്രഷനാണ് ചര്‍ച്ചയായത്.

ചോദ്യം കേട്ടതിന് പിന്നാലെ ചുണ്ടുകടിച്ചും തലയാട്ടിയും ചെറിയൊരു ചിരിയോടെയുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. “പറഞ്ഞിട്ടുണ്ടെങ്കില്‍ ചെയ്യും… പറഞ്ഞതൊക്കെ നടത്താനല്ലേ നമ്മള്‍ വന്നിരിക്കുന്നത്” എന്ന മറുപടിയും അദ്ദേഹം നല്‍കി. ഇതോടെയാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ വന്‍ രീതിയില്‍ പ്രചരിച്ചത്.

മലപ്പുറം നിലമ്പൂര്‍ എടക്കര സ്വദേശിയായ യൂട്യൂബര്‍ ഫിജിനാണ് മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത്. ഈ ഒരൊറ്റ ചോദ്യം ചോദിക്കാനായിട്ടാണ് താന്‍ തിരുവനന്തപുരത്തേക്ക് എത്തിയതെന്ന് ഫിജിന്‍ പറഞ്ഞു. “മുഖ്യമന്ത്രി വാക്ക് മാറ്റി പറയുമോ എന്നറിയാനായിരുന്നു ചോദിച്ചത്. പക്ഷേ അദ്ദേഹം ഞെട്ടിച്ചുകളഞ്ഞു,” എന്നായിരുന്നു ഫിജിന്റെ പ്രതികരണം.

vachakam
vachakam
vachakam

ഒരു തമിഴ് ഗാനത്തിന്റെ പശ്ചാത്തല സംഗീതം ചേര്‍ത്തുള്ള റീലായാണ് വീഡിയോ വ്യാപകമായി പ്രചരിച്ചത്. ഏകദേശം 130 ലക്ഷം കാഴ്ചക്കാരും 15 ലക്ഷം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചതായാണ് ഫിജിന്‍ പറയുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിയെത്തിയതായും തിങ്കളാഴ്ച മുഖ്യമന്ത്രിയെ നേരില്‍ കാണാനിരിക്കുകയാണെന്നും ഫിജിന്‍ അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam